കടലേറ്റംരൂക്ഷമായ തീരദേശ പ്രദേശങ്ങളും ദുരിതാശ്വാസക്യാമ്പുകളും ജില്ലാകളക്ടര്‍ ടി. വി അനുപമ സന്ദര്‍ശിച്ചു. അഴീക്കോട് സുനാമി കോളനി, മുനക്കല്‍, പേബസാര്‍, ചേരമാന്‍ പടിഞ്ഞാറ് വശം എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത.് കൈപ്പമംഗലം എം.എല്‍.എ. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ , പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദിനി മോഹനന്, മുഹമ്മദ് റാഫി, തഹസില്‍ദാര്‍ തോമസ്സ് ഡേവിസ്, വില്ലേജ് ഓഫീസര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരും കളക്ടര്‍ക്കൊപ്പം ഉണ്ടയിരുന്നു.
