വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) നടത്തുന്ന സ്മാര്‍ട്ട് 40 ക്യാമ്പിന് നിയമസഭ
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിത നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായുളള സ്മാര്‍ട്ട് 40 ക്യാമ്പ് ഫെബ്രുവരി 17 മുതല്‍ 19 വരെയാണ് നടത്തുന്നത്.

കുട്ടികള്‍ നേരിടുന്ന സാമൂഹിക – മാനസിക – പഠന – വൈകാരിക വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടെത്തി അവരെ സ്മാര്‍ട്ട് ആക്കാന്‍ ഈ ക്യാമ്പിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍  നീതാ ദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷറഫ്, എന്നിവര്‍ സംസാരിച്ചു.