സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതികളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രൂപീകരിച്ച് യുവജന ക്ഷേമ ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ലഭിച്ച അവളിടം യുവതീ ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചയത്ത് അംഗം ആര്‍. റിയാസ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.എസ്. ചന്ദ്രികാ ദേവി, ജില്ല കോ-ഓര്‍ഡിനേറ്റര്‍മാരായ ജയിംസ് ശാമുവല്‍, രമ്യാ രമണന്‍ എന്നിവര്‍ സംസാരിച്ചു.