തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും നാളെ (ഫെബ്രുവരി 19) വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ. അവാര്‍ഡ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. രാവിലെ 10 മണി മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ വിഷയം അവതരിപ്പിക്കും. ജനകീയാസൂത്രണ പദ്ധതി ഫെസിലിറ്റേറ്റര്‍ ജെ. ജയലാല്‍ മോഡറേറ്ററായിരിക്കും.