അക്ഷയ കേന്ദ്രങ്ങളിലൂടെ ആശാവര്‍ക്കര്‍മാര്‍ക്കുള്ള രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എ.ഗീത ഡി.പി.എം സമീഹ സൈതലവിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വീഡിയോ എഡിറ്റിങ്ങ്, സൂം മീറ്റിങ്ങ്, ഗൂഗിള്‍ മീറ്റിങ്ങ്, പോസ്റ്റര്‍ മെയ്ക്കിങ്ങ്, ഗൂഗിള്‍ ഡ്രൈവ്, തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളില്‍ 5 മണിക്കൂറാണ് പരിശീലനം നല്‍കുന്നത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ എ.കെ ദിനേശന്‍, നവകേരള കര്‍മ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സുഷമ, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ആശാ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ്, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ് നിജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.