കൃഷിവകുപ്പിന്റെ സേവനം താഴെ തട്ടില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കര്‍ഷക സഭയുടെ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് തല ക്രോഡീകരണം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കരയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വര്‍ഷ രാജേഷ്, പ്രസന്ന അനില്‍കുമാര്‍, ബ്ലോക്ക് കൃഷി ഓഫീസര്‍ റിങ്കു പി ആര്‍, കൃഷി ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
