സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ എന്നിവയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി പരിശീലനം നല്‍കന്നു.
കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം         അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്റ്റ്‌വെയര്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഏഴ് മാസമാണ് പരിശീലന കാലാവധി. പ്രതിമാസം 5500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി 20നും 26നും മധ്യേ.
വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എന്‍ജിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട്  തുടങ്ങിയവയില്‍ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/എന്‍ജിനീയറിംഗ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി 20നും 26നും മധ്യേ. അപേക്ഷാഫോറവും വിശദവിവരവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ഈ മാസം ആറിനകം നേരിട്ട് ഹാജരാക്കണം. അപേക്ഷയും അനുബന്ധരേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഈ മാസം നാലിനകം ഇ-മെയില്‍ അയയ്ക്കണം. ഫോണ്‍: 0471 2323949.