പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വനിത അംഗങ്ങള്‍ക്കും ആശ്വാസമായി പഞ്ചായത്ത് സമുച്ചയത്തില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചത്.

നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഇന്‍സിനിറേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ടോയ്‌ലറ്റ് നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷമി പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന സ്ത്രീകള്‍ക്കും വനിതാ ജീവനക്കാര്‍ക്കും, വനിതാ ജനപ്രതിനിധികള്‍ക്കും എല്ലാം ഈ സംവിധാനം വളരെയധികം പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാത്യു അധ്യക്ഷയായിരുന്ന പരിപാടിയില്‍ ഡി.എല്‍. സുമ, വി ശ്രീകല എന്നിവര്‍ സംസാരിച്ചു.