സംസ്ഥാന സാക്ഷരതാ മിഷന്‍ പതിനാല് ജില്ലകളിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അന്യഭാഷാ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതിയായ ‘ചങ്ങാതി’ ജില്ലയിലെ പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ ആരംഭിച്ചു . പഞ്ചായത്തിലെ പുല്ലൂര്‍ തടത്തില്‍ ഇന്റര്‍ലോക്ക് തൊഴിലെടുക്കുന്ന നാല്പതോളം ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്ക് മലയാളം പഠിപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ പഠിതാക്കള്‍ക്ക് ചങ്ങാതി പാഠപുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം വി നാരായണന്‍, കെ സുമ, എം അംബിക, വി പ്രീത, പി.രജനി , കെ ലത സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി എന്‍ ബാബു , നോഡല്‍ പ്രേരക്മാരായ എം ഗീത, ആയിഷ മുഹമ്മദ്, പ്രേരക് മാരായ വി രജനി, പി എം പ്രിയ, എം ബാലാമണി, എം നാരായണി , അധ്യാപകന്‍ പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതല്‍ ഏഴ് വരെയാണ് ക്ലാസ്.
