വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കായി ലഹരിയോട് വിട എന്ന പേരില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സബ് കളക്ടർ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി മുകേഷ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് കൃഷ്ണന്‍ ക്ലാസെടുത്തു.