ജി എച്ച് എസ് എസ് ബളാംതോടിന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്‌കൂള്‍ ബസ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എം. കുര്യാക്കോസ് , പ്രധാനധ്യാപകന്‍ കെ.സുരേഷ് കുമാര്‍ , ബസ് കമ്മിറ്റി കണ്‍വീനര്‍ സി.കെ.രമേശന്‍, സി. ചന്ദ്രന്‍ , ബസ് ഡ്രൈവര്‍ കെ.രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.