*ഫ്‌ളാഗ് ഓഫ് ഫെബ്രുവരി 21ന്

സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ ഹ്രസ്വചിത്ര പ്രദര്‍ശനവുമായി എല്‍ഇഡി സ്‌ക്രീന്‍ ഘടിപ്പിച്ച വാഹനം കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളില്‍ ഫെബ്രുവരി 21 മുതല്‍ 25 വരെ പര്യടനം നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍സ് ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . കന്നഡ, തുളു ഭാഷകളില്‍ സര്‍ക്കാര്‍ വികസന നേട്ടങ്ങള്‍ ഹ്രസ്വവീഡിയോ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും. 21ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ മുതല്‍ വൈകീട്ട് വരെ വിവിധ മേഖലകളില്‍ പര്യടനം നടത്തുന്ന വാഹനത്തില്‍ കന്നഡ, തുളു, മലയാളം ഭാഷകളില്‍ ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.