പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസന്റീവ് പദ്ധതിപ്രകാരം കയർപിരി മേഖലയിലെ 584 സഹകരണസംഘങ്ങൾക്ക്  7.74 കോടി രൂപ കൂടി സംസ്ഥാന സർക്കാർ  അനുവദിച്ചു. മേഖലയിലെ 584  സംഘങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംഘങ്ങളുടെ ഉൽപാദന-വിപണന ഇൻസന്റീവുകളുമായി ബന്ധപ്പെട്ട കുടിശിക തീർക്കാൻ തുക വിനിയോഗിക്കും.
കയർ സഹകരണ സംഘങ്ങൾക്ക്  എം.ഡി.എ, പി.എം.ഐ, ഐ.എസ്.എസ്   പദ്ധതികൾക്കായി 28.7 1 കോടി രൂപ ഇതിനോടകം നൽകിയിരുന്നു. ഐ.എസ്.എസ്  പദ്ധതിക്കായി 10 കോടി രൂപ കൂടി തൊഴിൽ വകുപ്പിൽ നിന്നും ലഭ്യമാക്കും.