കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി. ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും/ ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അഭിമുഖത്തിനായി ഫെബ്രുവരി 28 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0481 2535562.