തൊടുപുഴ നഗരസഭ ജനറല്‍ വിഭാഗം ‘വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍’ എന്ന പദ്ധതിയില്‍പ്പെടുത്തി 35 വാര്‍ഡുകളില്‍ നിന്നും അര്‍ഹരായ 3 വീതം ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അദ്ധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, റ്റി.എസ്. രാജന്‍, മുഹമ്മദ് അഫ്‌സല്‍, മുനിസിപ്പല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.