ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റേയും ഡാഷ്‌ബോർഡിന്റേയും ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്്‌നോളജിയും സംയുക്തമായാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, വകുപ്പ് അനുവദിക്കുന്ന ഖനനാനുമതികൾ എന്നിവയെ സംബന്ധിച്ച വിശദവിവരം വ്യവസായ സംരംഭകർക്കും പൊതുജനങ്ങൾക്കും ഇതിലൂടെ ലഭിക്കും. കേരളത്തിലെ ക്വാറികളെ ജിയോ ടാഗ് ഉപയോഗിച്ച് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. www.dmg.kerala.gov.in ആണ് വെബ്‌സൈറ്റ്. www.dashboard.dmg.kerala.gov.in ആണ് ഡാഷ്‌ബോർഡ്.
വ്യവസായ വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ഖനന ഭൂവിജ്ഞാന വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ഡാഷ്‌ബോർഡിനെക്കുറിച്ചും വെബ്‌സൈറ്റിനെക്കുറിച്ചും വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർമാരായ എം. രാഘവൻ, എം. സി. കിഷോർ എന്നിവരും സംബന്ധിച്ചു.