ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ജയിലിലെ അന്തേവാസികളുടെ ശാരീരിക-മാനസികനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൗണ്‍സലിംഗും യോഗാ പരിശീലനവും ആരംഭിച്ചു.

സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സിന്റെയും ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രജനി തങ്കപ്പന്‍ നിര്‍വഹിച്ചു.

ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡജി എം.ടി. ജലജാറാണി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എസ്. ഷാജഹാന്‍, ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി ബി. പത്മകുമാര്‍, സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സ് കൗണ്‍സലര്‍മാരായ പി.എം. ഷാജി, ബിന്ദു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്കായി യോഗാപരിശീലനവും എല്ലാ മാസവും കൗണ്‍സലിംഗും ഉണ്ടായിരിക്കും.