തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുതുക്കുകയോ പുതിയ രജിസ്‌ട്രേഷൻ നടത്തുകയോ വേണം. ക്ലബുകളും സംഘടനകളും പ്രവർത്തിക്കുന്ന ജില്ലയിലെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ഫോം എച്ച് മുഖേന 500 രൂപ ഫീസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്യണം. ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മാർച്ച് 15നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. വിശദവിവരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ ലഭിക്കും.