സംസ്ഥാന  കർഷക കടാശ്വാസ കമ്മീഷൻ മാർച്ചിൽ കാസർഗോഡ് ജില്ലയിലെ അപേക്ഷകളിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിലാണു സിറ്റിംഗ്. രാവിലെ പത്തു മുതൽ സിറ്റിംഗ് ആരംഭിക്കും. പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് ഹാജരാകണം.