കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 56.06 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിമ്മിച്ചത്. ആകെ 2,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ്, ഒ.പി റൂം, പരിശോധനാ മുറി, നഴ്സ് മുറി, സ്റ്റോര്‍ റൂം, ഫാര്‍മസി, രോഗികളുടെ വിശ്രമസ്ഥലം, ശുചിമുറികള്‍, എന്നീ സൗകര്യങ്ങളാണുള്ളത്. ഭിന്നശേഷി സൗഹൃദ കെട്ടിടം കൂടിയാണിത്.
ആയുര്‍വേദ ചികിത്സക്ക് പ്രാധാന്യം ഏറികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ ആശുപത്രി ഏവര്‍ക്കും താങ്ങായി മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ ഇവിടെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ആര്‍ അനുരാധ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മുത്തേടന്‍ , റവ. ഫാ. ജോണ്‍സണ്‍ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് ബ്ലോക്ക് മെമ്പര്‍ അനു അബീഷ്, പഞ്ചായത്ത് അംഗങ്ങളായ സിന്ധു അരവിന്ദ്, പി.വി. സുനില്‍, രമ്യ വര്‍ഗ്ഗീസ്, പ്രിന്‍സ് ആന്റണി, മായ കൃഷ്ണകുമാര്‍, സിനി എല്‍ദോ, കെ. പി ചാര്‍ളി, എം. വി സാജു, പി.എസ് നിത, മരിയ മാത്യു, ശശികല രമേഷ്, സന്ധ്യ രാജേഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈജി ജോയി, വനജ ബാലകൃഷ്ണന്‍, പൊതുപ്രവര്‍ത്തകരായ പി.പി.എല്‍ദോ, സിജി പുളിക്കലാന്‍, എ.എസ് ബേബി, വി.എം ഷാജി, സാബു ആന്റണി, എം.പി പ്രകാശ്, ദേവച്ചന്‍ പടയാട്ടില്‍, പഞ്ചായത്ത് സെക്രട്ടറി വി.എസ് സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.