സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാർച്ച് ഒന്നു മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ 10ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവഹിക്കും.
എൻ.ഐ.സി യുടെ സഹകരണത്തോടെ കേരളം തന്നെ വികസിപ്പിച്ച സോഫ്റ്റ്വെയർ സംവിധാനമാണ് ജി.എസ്.ടി.എൻ ഇൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നാണ് ജി .എസ് .ടി. എൻ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. ഇതോടെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ രജിസ്‌ട്രേഷൻ നൽകൽ, റീഫണ്ട് അനുവദിക്കൽ, അസ്സെസ്സ്‌മെന്റ്, എൻഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് തുടങ്ങിയ ജോലികൾ ഇനി മുതൽ പുതിയ ബാക്ക് ഓഫീസ് സോഫ്റ്റ്വെയർ വഴിയാകും ചെയ്യുക.
ചടങ്ങിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് അധ്യക്ഷത വഹിക്കും. നികുതി വകുപ്പ് കമ്മിഷണർ ഡോ. രത്തൻ. യു. കേൽക്കർ സ്വാഗതം പറയും. ജി.എസ്.ടി.എൻ, സി .ഇ. ഒ & ഇ .വി .പി, മനീഷ് കുമാർ സിൻഹ, നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മിഷണർ മുഹമ്മദ് വൈ. സഫിറുള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കും.