മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇതര പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമതിയുടെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാല ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും സ്വയം തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പി ക്കണമെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ സാധ്യത കളെകുറിച്ചും നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും എന്‍.ആര്‍.എം കോര്‍ഡിനേറ്റര്‍ അരുണ്‍ മോഹന്‍ വിഷയാവതരണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.പി ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
