പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്‌കൂളുകളെയും 2020-2021ലെ സര്‍വകലാശാലാ റാങ്ക് ജേതാക്കളെയും സിവില്‍ സര്‍വീസ് കെ.എ.എസ് പരീക്ഷകളിലെ വിജയികളെയും എം.പി മെറിറ്റ് അവാര്‍ഡ് ചടങ്ങില്‍ ആദരിച്ചു. എ.എം ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ ‘ആലപ്പുഴയുടെ ആദരം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എസ്.ഡി.വി. സെന്‍റിനറി ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

എ.എം ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല, ആലപ്പുഴയുടെ ഐശ്വര്യം ഫൗണ്ടേഷന്‍ പ്രതിനിധി സി.ഡി. ആസാദ്, വയലാര്‍ ശരത് ചന്ദ്രവര്‍മ, എസ്.ഡി.വി ട്രസ്റ്റ് അംഗം എ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.