കേന്ദ്ര സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും നടത്തി. കോട്ടയം നെഹ്‌റു യുവകേന്ദ്ര ഹാളില്‍ നടന്ന പരിപാടി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച് സച്ചിന്‍ അധ്യക്ഷനായി.
ഫുട്‌ബോള്‍, വോളിബോള്‍, കാരംസ് ബോര്‍ഡ്, വോളിബോള്‍ നെറ്റ്, ഷട്ടില്‍ ബാറ്റ് എന്നിവയാണ് കിറ്റിലുള്ളത്. .വിവിധ ബ്ലോക്കുകളില്‍ പ്രവർത്തിക്കുന്ന 20 യൂത്ത് ക്ലബ്ബുകൾ സ്പോര്‍ട്സ് കിറ്റുകൾ ഏറ്റുവാങ്ങി.കോട്ടയം നഗരസഭ കൗണ്‍സിലര്‍ ജയമോള്‍ ജോസഫ് സംസാരിച്ചു.