കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2022 മാര്‍ച്ച് 31 വരെ, തൊടുപുഴ നഗരസഭയിലേക്ക് അടക്കുവാനുളള വസ്തുനികുതി, (കെട്ടിട നികുതി) കുടിശിക ഒറ്റതവണയായി പൂര്‍ണ്ണമായും അടക്കുന്നവര്‍ക്ക് പിഴപലിശയും ഒഴിവാക്കിയിരിക്കുന്നു. ഈ അവസരം പൂര്‍ണമായും വിനിയോഗിച്ച്, കെട്ടിടനികുതി കുടിശിക പൂര്‍ണമായും അടച്ച് ജപ്തി, റവന്യു റിക്കവറി, മറ്റ് നിയമ നടപടികളുല്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
കൂടാതെ കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഗരസഭ പരിധിയില്‍ 2022-2023 വര്‍ഷത്തെ വിവിധ വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലാവധി 31.03.2022 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതാണ്. ഈ ആനുകൂല്യം 2021-2022 വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കാത്തവര്‍ക്ക് കൂടി ലഭിക്കും. കൂടാതെ 2022 മാര്‍ച്ച് 31 വരെ എല്ലാ പൊതു അവധി ദിനങ്ങളിലും തൊഴില്‍ നികുതി, കെട്ടിട നികുതി എന്നിവ നഗരസഭയില്‍ അടക്കുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും. കോവിഡ് പ്രതിസന്ധി നില്‍നില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ വെബ് സൈറ്റ് മുഖേനയോ, അക്ഷയ സെന്റര്‍ മുഖേനയോ ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചും നികുതി അടക്കാവുന്നതാണ് എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
