സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത മഹോത്സവ് ‘ പരിപാടിയോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന , ദേശഭക്തിഗാനം എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഇന്ന് (മാര്‍ച്ച് 1) മുതല്‍ മാര്‍ച്ച് 6 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം. എന്‍ട്രികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി അയക്കണം. പതിനഞ്ചു വയസില്‍ താഴെയുള്ളവരുടേയും മുകളിലുള്ളവരുടേയും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരം.

വിഷയം- സ്വാതന്ത്ര്യ സമരം

ദേശഭക്തിഗാനം- ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം. കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടായിരിക്കണം. എന്‍ ട്രികള്‍ 9496000620 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ iprdidukki@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കണം. ദേശഭക്തി ഗാനം മൂന്ന് മിനിറ്റില്‍ കൂടാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. എ4 ഷീറ്റിലാണ് കാര്‍ട്ടൂണും പോസ്റ്ററും വരയ്‌ക്കേണ്ടത്.
ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗത്തില്‍ മത്സരിക്കാം. 1,2,3 സ്ഥാനക്കാര്‍ക്ക് സമ്മാനം. മികച്ചവ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധികരിക്കും. വിധി നിര്‍ണ്ണയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തും. ഫോണ്‍: 04862233036.