സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാർച്ച് അഞ്ചിന് വൈക്കം സത്യാഗ്രഹ അനുസ്മരണവും പ്രഭാഷണവും വൈക്കത്ത് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. വൈക്കം സത്യാഗ്രഹവും സ്വാതന്ത്ര്യാഭിവാഞ്ഛയും’ എന്ന വിഷയത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ പ്രഭാഷണം നടത്തും.