ഗോത്ര വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ട്രൈഫെഡിന്റെ സഹകരണത്തോടെ ജില്ലയില്‍ കുടുംബശ്രീ നടപ്പാക്കുന്ന വന്‍ ധന്‍ വികാസ് കേന്ദ്ര പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ജില്ലാ കലക്ടര്‍ എ ഗീത ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി. സി മജീദിന് നല്‍കി പുറത്തിറക്കി. വന്‍ ധന്‍ കോഫി, മസാല കോഫി, ചിക്കറി കോഫി, ഫില്‍ട്ടര്‍ കോഫി, വന്‍ ധന്‍ ഹണി വാക്സ് ലിപ് ബാം, വന്‍ ധന്‍ കൂവ പൊടി, വന്‍ ധന്‍ മഞ്ഞള്‍ പൊടി എന്നിവയാണ് പുറത്തിറക്കിയത്.
ഗോത്രവിഭാഗങ്ങളുടെ തനത് കലകളും കരകൗശല വസ്തുക്കളും സംരക്ഷിച്ച് മികച്ച വിപണി കണ്ടെത്തുകയാണ് വന്‍ ധന്‍ പദ്ധതിയുടെ ലക്ഷ്യം. ട്രൈഫഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, പൊഴുതന, മൂപ്പൈനാട് എന്നിവിടങ്ങളിലായി എട്ട് വന്‍ധന്‍ വികാസ് കേന്ദ്രങ്ങളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.കെ നിധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.