സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡ് വിതരണവും ഫാക്ടറി ഗ്രേഡിങ് സർട്ടിഫിക്കറ്റിന്റെ വിതരണവും വെള്ളിയാഴ്ച (മാർച്ച് 4) രാവിലെ 8 ന് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എറണാകുളം ടി. ഡി. എം ഹാളിൽ നടക്കുന്ന ചടങ്ങിൽ ടി. ജെ വിനോദ് എം. എൽ. എ അധ്യക്ഷത വഹിക്കും.

ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യവസായ സുരക്ഷിതത്വ അവാർഡ് നൽകുന്നത്.

ചടങ്ങിൽ ജി. സി. ഡി. എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ എംപ്ലോയ്‌മെന്റ് ചെയർമാൻ കെ. എൻ ഗോപിനാഥ്, കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ്‌ കെ. എം ഖാലിദ് തുടങ്ങിയവർ പങ്കെടുക്കും.