ജില്ലാ പഞ്ചായത്ത് ആലങ്ങാട് ബ്ലോക്കിന് അനുവദിച്ച ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. വരാപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസിന് വീൽ ചെയറുകൾ കൈമാറി.
ബ്ലോക്ക് വൈസ് പ്രസിഡന്റ്
എം.ആർ രാധാകൃഷ്ണൻ, സ്ഥിരം സമിതി അംഗങ്ങളായ ജയശ്രീ ഗോപീകൃഷ്ണൻ, ട്രീസ മോളി, ബ്ലോക്ക് അംഗങ്ങളായ കെ.എസ് ഷഹന, കെ.ആർ രാമചന്ദ്രൻ, എം.അനിൽകുമാർ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, മെഡിക്കൽ ഓഫീസർ അപ്പു സിറിയക് എന്നിവർ പങ്കെടുത്തു.