അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18 ന് സംസ്ഥാനത്ത് ഒട്ടാകെ അപ്രന്റീസ് മേള നടത്തും. ജില്ലയില്‍ കട്ടപ്പന ഗവ. ഐ.ടി.ഐ യുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഐ.ടി.ഐകളില്‍നിന്നും പാസായിട്ടുള്ള ട്രെയിനികള്‍ക്കും www.apprenticeshipindia.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി എസ്റ്റാബ്ളിഷ്മെന്റ് കാന്‍ഡിഡേറ്റ് രജിസ്ട്രേഷന്‍ നടത്തി മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04868 272216, 9496181642, 9495525811.
