വെള്ളായണിയിലെ ശ്രീ അയങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തിലെ അഞ്ച്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി-ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11 ആം ക്ലാസിലേക്കുള്ള പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നതെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.