പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എം. ലക്ഷ്മി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് അധ്യക്ഷനായിരുന്നു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍, ജോസ് കുത്തിയത്തോട്ടില്‍, ശ്രീലത പി.വി., ജോസ് മാവേലില്‍ , അരുണ്‍ രംഗത്ത്മല , പി.വി നാരായണി, അന്നമ്മ മാത്യു, ഷോബി ജോസഫ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ഒ മുഹമ്മദ്, ശിശു വികസന പദ്ധതി ഓഫീസര്‍ ജെ ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു. പി പി നിയാസ്, പി സി ഹിദായത്ത്, വികലാംഗ കോര്‍പറേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പിന് നേതൃത്വം നല്‍കി.