കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മാർച്ച് അവസാനം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.
