ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സാങ്കേതിക ശില്‍പശാല സമാപിച്ചു. സിപിസിആര്‍ഐയില്‍ നടന്ന ശില്പശാലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സംരംഭകരും സ്റ്റാര്‍ട്ട് അപ്പ് നടത്തുന്നവരും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായി അന്‍പതോളം പേര്‍ പങ്കെടുത്തു.
സി.പി.സി.ആര്‍.ഐ ശാസ്ത്രജ്ഞരായ ഡോ.എം.ആര്‍ മണികണ്ഠന്‍, ഡോ.പി.പി ഷമീന ബീഗം, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി. തമ്പാന്‍, ഡോ. ആര്‍.പി. പാണ്ടിശെല്‍വം, ഡോ. എ.ഒ വര്‍ഗ്ഗീസ്, ഡോ. കെ.എ മാധവന്‍, ഡോ. ജസീം എന്നിവരും ദിനേശ് കുമാര്‍, ലളിതഭായ് എന്നിവരും ചേര്‍ന്ന് ഏഴ് സെക്ഷനുകളിലായി ശില്‍പശാലയിലെത്തിയവര്‍ക്ക് ക്ലാസുകളും പ്രായോഗിക പരിശീലനവും നല്‍കി. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, വ്യവസായകേന്ദ്രം മാനേജര്‍ ആര്‍. രേഖ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ കെ.പി ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.