പൊഴുതന: ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളായ 81 പേര്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. ധനസഹായ വിതരണോദ്ഘാടനം പഞ്ചായത്ത് അദ്ധ്യക്ഷന്‍ എന്‍.സി പ്രസാദ് നിര്‍വഹിച്ചു. യോഗത്തില്‍ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. അച്ചപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എം ശിവരാമന്‍, വാര്‍ഡ് അംഗം എം.എം ജോസ്, പഞ്ചായത്ത് സെക്രട്ടറി സി.പി പ്രദീപന്‍, വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫിസര്‍ ഫിലോമിന ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.