പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ മാർച്ച് 8, 9 തീയതികളിൽ സമർപ്പിക്കണം.

മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്‌ജെക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് മാർച്ച് 10 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 2560364.