ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.മാര്‍ച്ച് നാലിന് രാവിലെ ഒമ്പത് മുതല്‍ 12 വരെയായിരുന്നു ക്യാമ്പ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടടര്‍ രേണുവിന്റെ നേതൃത്വത്തില്‍ നാല് ഡോക്ടര്‍മാരടക്കം 10 ആരോഗ്യ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. 107 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 30 പേര്‍ക്ക് സ്രവ പരിശോധനയും 4 പേര്‍ക്ക് മുഴ പരിശോധനയും നടത്തി. ഇതിന്റെ പരിശോധനാഫലം രണ്ടാഴ്ചക്കുള്ളില്‍ ലഭ്യമാകുമെന്ന് ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ പറഞ്ഞു.
