സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്വാതന്ത്ര്യപോരാട്ടവും പുന്നപ്ര- വയലാര്‍ സമരവും എന്ന വിഷയത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ കാക്കാഴം ജി.എച്ച്.എസ്.എസിലെ അഭിന്‍ രാജ് ഒന്നാം സ്ഥാനം നേടി.

നിധി സുല്‍ത്താന്‍ (പോപ് പയസ് ലവന്‍ത്ത് എച്ച്.എസ്.എസ്, കറ്റാനം), ശ്രീപാര്‍വ്വതി, (വി.വി.എച്ച്.എസ്.എസ്, താമരക്കുളം) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.