കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക സംരംഭ മേഖലയില്‍ നടപ്പിലാക്കുന്ന മധുരം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് ഫാം ലൈവ്ലിഹുഡ്- കാര്‍ഷിക സംരംഭ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മധുരം. ശുദ്ധമായ തേന്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയിലൂടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തേനീച്ച കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ കര്‍ഷകരെ അഗ്രി ബിസിനസ് സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തി അവര്‍ ഉത്പാദിപ്പിക്കുന്ന തേന്‍ ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ ഡിസ്ട്രിക്റ്റ് ഇനിഷ്യേറ്റീവ് എന്ന നിലയില്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. 14 തേനീച്ച കര്‍ഷകരാണ് ഈ പദ്ധതിയില്‍ നിലവില്‍ ഭാഗമായിട്ടുള്ളത്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ഇനിയും ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുകയാണെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അറിയിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ എഡി എം.സി. ഇക്ബാല്‍, നീലേശ്വരം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കവിത,സിഡിഎസ് മെമ്പര്‍മാര്‍, സി എല്‍സിമാര്‍, സിആര്‍പിമാര്‍ , തേനീച്ച കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.