വനിത ശിശു വികസന വകുപ്പിന്റെയും, സിഡിഎസിന്റെയും ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ‘സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും’ എന്ന ആശയം മുന്‍നിര്‍ത്തി രാത്രി നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. രാത്രി സമയം കൂടുതല്‍ സ്ത്രീ സൗഹൃദമാകേണ്ടതുണ്ടെന്നും അതിനായി സ്ത്രീകള്‍ സധൈര്യം മുന്നിട്ടിറങ്ങണമെന്നും പ്രസിഡന്റ് പറഞ്ഞു.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്‍സി സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ മറിയ മാഹിന്‍, ടി ജാനകി, രേണുക ഭാസ്‌കരന്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഷരിത എന്നിവർ സംസാരിച്ചു. രാത്രി 10 മുതല്‍ 12വരെ നടന്ന പരിപാടിയില്‍ സി ഡി എസ് മെമ്പര്‍മാര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ദേളി എച്ച്.എന്‍.സി ഹോസ്പിറ്റല്‍ അധികൃതര്‍ സ്വീകരണം നല്‍കി.