കയ്യൂര്‍ ഖാദി കേന്ദ്രത്തിനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നൂല്‍ പിഴിയുന്ന യന്ത്രം കൈമാറി. എം. രാജഗോപാലന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നൂല്‍ പിഴിയല്‍ യന്ത്രം കൈമാറിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍മാരായ എം.സുമേഷ്, എം. കുഞ്ഞിരാമന്‍, നജീബ് ടി.സ്, പി.ബി.ഷീബ, ചീമേനി ഗ്രാമ പഞ്ചായത്ത് അംഗം കെ.ലീല, ടി. ദാമോദരന്‍, രാധാകൃഷ്ണന്‍, വ്യവസായ വികസന ഓഫീസര്‍ വി .കെ മിലന്‍, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.