അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം എച്ച്.സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു.

സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെ കുടുംബശ്രീ നടപ്പാക്കുന്ന സ്ത്രീശക്തി കലാജാഥ സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് കലാജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ഡോക്യൂമെന്ററി പ്രദര്‍ശനവും നാടക അവതരണവും നടന്നു.

നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ. ഷാനവാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, കൗണ്‍സിലര്‍ എ.എസ്. കവിത, സി.ഡി.എസ് ചെയര്‍പേഴ്സണ്മാരായ സോഫിയ അഗസ്റ്റിന്‍, ഷീല, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ബി അജയകുമാര്‍, എം.ജി സുരേഷ്, കെ.വി സേവ്യര്‍, ഡി.പി.എം. പി. സുനിത എന്നിവര്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ജീവിത പ്രതിസന്ധികളെ അതിജീവിച്ച വനിതകള്‍ പങ്കെടുത്ത ടോക്ക് ഷോയും നടത്തി.