ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനേയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് തീരദേശ പാതയില്‍ കായംകുളം കായലിനു കുറുകെ നിര്‍മിച്ച വലിയഴീക്കല്‍ പാലം 2022 മാര്‍ച്ച് 10ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ്. മനോ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, കെ.സി. വേണുഗോപാല്‍, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, സി.ആര്‍. മഹേഷ്, മുന്‍ മന്ത്രി ജി. സുധാകരന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എന്നിവര്‍ പ്രസംഗിക്കും. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, മറ്റു ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.