കേന്ദ്ര പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്, കേരളയിൽ നിന്നും പെൻഷൻ പറ്റിയവർക്കായി 16ന് പെൻഷൻ അദാലത്ത് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പെൻഷൻ/ ഫാമിലി പെൻഷൻ സംബന്ധിച്ച് പരാതി ഉള്ളവർ ഫോൺ നമ്പറും ഇമെയിൽ ഐഡിയും എഴുതി വെൽഫെയർ ഓഫീസർക്ക് പരാതി സമർപ്പിക്കണം. പരാതി 11 നകം welfare.ker.ae@cag.gov.in ൽ അറിയിക്കണം.
