ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബുധനാഴ്ച സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷത്തിന്റെ വിളംബര ഘോഷയാത്ര മുള്ളേരിയ ടൗണില്‍ സംഘടിപ്പിച്ചു. മുള്ളേരിയ സഹകരണ ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര നഗരം ചുറ്റി കാറഡുക്ക പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു.


കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ബി കെ നാരായണന്‍, സ്മിത പ്രിയരഞ്ജന്‍, പി സവിത, കാറഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുഹമ്മദ് നാസര്‍, എം രത്നാകര, പഞ്ചായത്ത് അംഗങ്ങളായ എം.തമ്പാന്‍, എ. പ്രസീജ, സി എന്‍ സന്തോഷ്, എസ് ആര്‍ സത്യവതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ശങ്കരന്‍, വസന്തന്‍, വാരിജാക്ഷന്‍, എം.കൃഷ്ണന്‍, എ. വിജയകുമാര്‍,ജയന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ജൂനിയര്‍ റെഡ്ക്രോസ് വളണ്ടിയര്‍മാര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രവര്‍ത്തകര്‍, അധ്യാപകര്‍, അംഗണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.