ലോക വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 13 വരെ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരം-വുമണ്‍സ് ട്രാവല്‍ വീക്ക് ആയി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് മാത്രമായുള്ള വിനോദ യാത്രകളും കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്.
കൊട്ടാരക്കരയില്‍ നിന്ന് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കാപ്പുകാട് ആനവളര്‍ത്തല്‍കേന്ദ്രം,നെയ്യാര്‍ഡാം,ലുലുമാള്‍ വഴി കോവളം ബീച്ച് എന്ന രീതിയിലാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.ഒരാള്‍ക്ക് 600 രൂപയാണ് ഫീസായി നല്‍കേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാനും കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂര്‍സ് തിരുവനന്തപുരം 9495872381,9446787046, ഇ-മെയില്‍ ktr@kerala.gov.com