മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ പ്രകാശനം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ടയില്‍ ഏഴു വേദികളിലായാണ് കലോത്സവം നടക്കുക. കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ദൃശ്യങ്ങളും വേക്ക് അപ്പ് കോള്‍ 2022 എന്ന ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ലഭ്യമാണ്. ജനറല്‍ കണ്‍വീനര്‍ ശരത് ശശിധരന്‍, യൂണിവേഴ്‌സിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സ്റ്റെനി മേരി എബ്രഹാം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അമല്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു. https://www.facebook.com/wakeupcall2022/, https://instagram.com/wakeupcall2022_?utm_medium=copy_link.
