കാലവര്‍ഷ കെടുതിയില്‍ സഞ്ചാരയോഗ്യമല്ലാതായ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. ഈ വര്‍ക്കുകളുടെ ഭരണാനുമതിയും ലഭിച്ചു.

മൂവാറ്റുപുഴയിലെ 12 റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുദിച്ചത്. മൂവാറ്റുപുഴ നഗരസഭയിലെ മാമാക്കടവ് റോഡ് 5 ലക്ഷം, കവിത റോഡ് 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

മറ്റ് പഞ്ചായത്തുകളായ പൈണ്ടോട്ടൂര്‍ : ആയങ്കര – ജനത റോഡ് 10 ലക്ഷം, മഞ്ഞള്ളൂര്‍ : കലയക്കോട് – വടകോട് റോഡ് 7 ലക്ഷം, ആരക്കുഴ : മനക്കല്‍ കടവ് – പുതിയ റോഡ് 7ലഷം, വാളകം : അരീറ്റാല്‍ – അയ്യപ്പിള്ളി റോഡ് 4 ലക്ഷം, പോത്താനിക്കാട് : പറമ്പഞ്ചേരി – തച്ചാലിപടി റോഡ് 7 ലക്ഷം, ആവോലി : കക്കാട്ട് തണ്ട് റോഡ് 7 ലക്ഷം, പായിപ്ര : ഇരുട്ട് തൊണ്ട് – മാനാറി റോഡ് 7 ലക്ഷം, കല്ലൂര്‍ക്കാട് : പത്ത കുത്തി – കാവക്കാട് റോഡ് 6 ലക്ഷം, മാറാടി : ആഞ്ഞിലി ചുവട് – അമ്പലം പടി റോഡ് 7 ലക്ഷം, പാലക്കുഴ : മംഗലശേരി താഴം – തെക്കനാല്‍ ചിറ റോഡ് 3ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.