ഐ.എഫ്.എഫ്.കെയുടെ മീഡിയാ സെൽ വെള്ളിയാഴ്ച ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും.
മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു,പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.

മേളയുമായി ബന്ധപ്പെട്ട വാർത്തകൾ,ദൈനം ദിന വിശേഷങ്ങൾ, അറിയിപ്പുകൾ, ഫോട്ടോകൾ,വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയും മീഡിയാ പാസും മേളയുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന കിറ്റും മീഡിയാ സെല്ലിൽ നിന്നും മാധ്യമങ്ങൾക്കു ലഭ്യമാകും.